മഞ്ഞപ്പട ഇത് അറിയുന്നുണ്ടോ ? എഫ്‌സി കൊച്ചിനെ അപമാനിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഇത് ഇന്ത്യൻ ഫുട്ബോണ് തന്നെ പമാനകാരം. മഞ്ഞപ്പടയുടെ ഹോം ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയ എഫ്‌സി കൊച്ചിന് നേരിടേണ്ടി വന്നത് കൊടിയ അപമാനം. ഫുട്ബോളിനെ ഒരുപാട് സ്നേഹിക്കുന്ന മഞ്ഞപ്പട ഇത് വല്ലോം അറിയുന്നുണ്ടോ എന്നാണ് എഫ്‌സി കൊച്ചിൻ ആരാധകർ ചോദിക്കുന്നത്.

കെപിഎല്ലിൽ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ വന്ന എഫ്‌സി കൊച്ചിന് നേരിടേണ്ടി വന്നത് കടുത്ത അപമാനം. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായിട്ട കൂടി കളിക്കാർക്ക് ഡ്രസ്സ് മാറാൻ ഒരു മുറിയോ വെള്ളമോ മറ്റു സൗകര്യങ്ങളോ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഒരുക്കി നൽകിയില്ല.

മൂന്നരയ്ക്ക് തുടങ്ങേണ്ട കളിയുടെ കോർണർ ഫ്ലാഗ് കളിക്കളത്തിൽ എത്തിയത് 3.50 ന്. കേരളത്തിലെ ടീമുകളും ഫുട്ബോൾ താരങ്ങളും മൂന്നാം കിടക്കാരല്ലെന്നു മാനേജ്‌മെന്റ് മുതലാളികൾ ഓർക്കുന്നത് നല്ലതാണു. കേരള ഫുട്ബോളിനെ അല്ല നിങ്ങൾക്ക് വേണ്ടത് പണം മാത്രമാണെന്ന് വീണ്ടും വ്യക്തമാകുന്നുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here