ഇത് റൊണാൾഡോയുടെ താണ്ഡവം, യുവന്റസിന് ജയം

ഇറ്റലിയിൽ യുവന്റസിന് വമ്പൻ ജയം. റൊണാൾഡോയുടെ താണ്ഡവം കണ്ട മത്സരത്തിൽ സംപ്റ്റോറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുവന്റസ് പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാൾഡോയാണ് യുവന്റസിന് ജയം സമ്മാനിച്ചത്.

റെക്കോർഡുകൾ തകർക്കുന്നത് ഒരു വിനോദമാക്കി മാറ്റിയ റൊണാൾഡോ ഇറ്റലിയിലും അത് തുടരുകയാണ്. ഇന്നത്തെ ജയം ഇറ്റാലിയൻ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കത്തിനുള്ള റെക്കോർഡും യുവന്റസിന് നേടിക്കൊടുത്തു. ഇറ്റലിയില്‍ ഒരു സീസണില്‍ ഏറ്റവുമധികം ​ഗോള്‍ നേടുന്ന പോര്‍ച്ചു​ഗീസ് താരമെന്ന നേട്ടമാണ് റൊണാള്‍ഡോ ഇന്ന് സ്വന്തമാക്കിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here