
സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ക്ഷണം നിരസിച്ച് ലയണൽ മെസ്സി. ലാ ലീഗ വിറ്റ് ഇറ്റലിയിലേക്ക് വരണമെന്ന ക്ഷണമാണ് മെസ്സി നിരസിച്ചത്. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നത് ലോകത്തെ മികച്ച ക്ലബിനൊപ്പമാണെന്നും മാറ്റം ആഗ്രഹിക്കുന്നില്ലെന്നും മെസി കൂട്ടീട്ടിച്ചേർത്തു . ഓരോ സീസണിലും എനിക്ക് ലഭിക്കുന്ന വെല്ലുവിളി വ്യത്യസ്തമാണ്.
അതിനാൽ താൻ സ്പെയിനിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു. ബാഴ്സയെ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുക എന്നതാണ് മെസിയുടെ ലക്ഷ്യം. അർജന്റീനയുടെ ദേശീയ ടീമിന്റെ സൗഹൃദ മത്സരങ്ങൾ പോലും കളിക്കാതെയിരിക്കുകയാണ് താരം. എന്നാൽ മെസ്സി കോപ്പ അമേരിക്കയിൽ തിരിച്ചെത്തുമെന്ന് വാർത്തകളുണ്ട്.
-Advertisement-