
ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിന്റെ പേര് മാറ്റം ഉടൻ തന്നെ. പുതിയ ഉടമസ്ഥരായ ലുലു ഗ്രൂപ്പ് വരുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് രാശിയില്ലാത്ത പേര് ബ്ലാസ്റ്റേഴ്സ് മാറ്റുന്നത്. ലുലു ഗ്രൂപ്പും പുതിയ പേരും വരുന്നതോടെ അടിമുടി മാറും കേരള ബ്ലാസ്റ്റേഴ്സ് എന്നാണ് കരുതുന്നത്.
മഞ്ഞക്കടലായിരുന്ന കൊച്ചിയിപ്പോൾ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ്. മോശം പ്രകടനം കാരണം ആരാധകർ മത്സരം ബഹിഷ്കരിച്ചപ്പോൾ എത്തിയത് വെറും എട്ടായിരം പേര് മാത്രമാണ്.
ആദ്യം കോച്ചിനെ മാറ്റി പിന്നാലെ പല താരങ്ങളും ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ അതിനു പിന്നാലെയാണ് പേര് മാറ്റവുമായൊരു വീണ്ടും ശ്രമം. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്റെ ടീം എന്ന നിലക്കാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന പേര് വന്നത്. സച്ചിൻ ക്ലബ് വിട്ട സ്ഥിതിക്ക് ആ പേര് നിലനിർത്തേണ്ട ആവശ്യമില്ലെന്നാണ് ഒരു വിഭാഗം ആരാധകരും പറയുന്നത്.