ഇനി ആശ്രയം ഫിഫ, നിലപാടുമായി ഐ ലീഗ് ടീമുകൾ

ഇനി ആശ്രയം ഫിഫ. നിലപാടുമായി ഐ ലീഗ് ടീമുകൾ രംഗത്ത് വന്നു. ഐ ലീഗിന്റെ സംപ്രേക്ഷണം വെട്ടിച്ചുരുക്കാനുള്ള സ്റ്റാർ സ്പോർട്സിന്റെയും അവർക്ക് കുട പിടിക്കുന്ന ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെയും പ്രവർത്തികൾക്കെതിരെ ഫിഫയെ സമീപിക്കാനാണ് ഐലീഗ് ക്ലബുകളുടെ കൂട്ടായ്മയുടെ തീരുമാനം.

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അധികാരികൾ ഇന്ത്യൻ ഫുട്ബോളിനെ പുറകോട്ടു വലിക്കുകയാന്നെന്നാണ് ഫുട്ബോൾ ആരാധകരുടെ ആരോപണം. ഈ സീസണിന്റെ തുടക്കം മുതൽ തന്നെ ഐ ലീഗിനെ രണ്ടാം തരം ലീഗായി മാറ്റാനുള്ള ശ്രമങ്ങൾ സ്റ്റാർ സ്പോർട്സും ഇന്ത്യൻ സൂപ്പർ ലീഗിന്റെ നടത്തിപ്പുകാരായ റിലയൻസ് ഗ്രൂപ്പും നടത്തി വന്നിരുന്നു. ഒടുവിൽ ആശ്രയം ഫിഫ എന്നുറപ്പിക്കുകയാണ് ക്ലബുകളുടെ കൂട്ടായ്മയുടെ തലവനായ മിനെര്‍വ പഞ്ചാബ് ക്ലബ് ഉടമ രഞ്ജിത്ത് ബജാജ്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here