
കേരള ബ്ലാസ്റ്റേഴ്‌സിനോട് ജിങ്കൻ വിട പറയുമോ എന്ന ചോദ്യമാണ് ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകയും ചോദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മനസ് തുറന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ജിങ്കൻ. ഒരിക്കലും ക്ലബും ആരാധകരെയും വിട്ട് പോകില്ലെന്ന് സൂചന നൽകിയിരിക്കുകയാണ് സന്ദേശ് ജിങ്കൻ. 2019 എന്ന് പറയുമ്പോൾ തനിക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ മാത്രമാണ് ഓർമ്മ വരുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അത്രയ്ക്ക് എന്നെയും ടീമിനെയും സ്നേഹിക്കുന്നു. അവർക്ക് സന്തോഷം തിരികെ നൽകലാണ് 2019ലെ ലക്ഷ്യമെന്ന് ജിങ്കൻ പറഞ്ഞു. ജനുവരിക്ക് മത്സരം പുനരാരംഭിക്കുമ്പോൾ മികച്ച പ്രകടനം നടത്തുമെന്ന് ജിങ്കൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഉറപ്പുകൊടുത്തിരിക്കുകയാണ്.
-Advertisement-