2019 കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് – സന്ദേശ് ജിങ്കൻ

2019 കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കായി സമർപ്പിക്കുന്നുവെന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. ജനുവരി ട്രാന്‍സ്ഫര്‍ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് പ്രധാന താരങ്ങളെ ഒഴിവാക്കാന്‍ തയ്യാറെടുക്കുകയാണെന്ന വാർത്തകൾ വന്നിരുന്നു. ജിങ്കൻ അടക്കമുള്ള താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഈ കിംവദന്തികളെ കാറ്റിൽ പറത്തി ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന സൂചനയാണ് താരം തന്നത്.

ബ്ലാസ്റ്റേഴ്‌സിലെ ഏറ്റവും ലോയൽ താരമായി ഹെയിറ്റേഴ്‌സ് വരെ അംഗീകരിക്കുന്ന താരമാണ് ജിങ്കൻ എന്ന പ്രതിരോധ മതിൽ. 2019 എന്ന് പറയുമ്പോൾ തനിക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ മാത്രമാണ് ഓർമ്മ വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അത്രയ്ക്ക് എന്നെയും ടീമിനെയും സ്നേഹിക്കുന്നു. അവർക്ക് സന്തോഷം തിരികെ നൽകലാണ് 2019ലെ ലക്ഷ്യം. സീസൺ ഇടവേള കഴിഞ്ഞ് ആരംഭിക്കുമ്പോൾ അതിനാകും എന്ന് കരുതുന്നെന്നും സന്ദേശ് ജിങ്കൻ കൂട്ടിച്ചേർത്തു.

-Advertisement-

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here