ഖത്തറിൽ ലോകകപ്പിന്റെ മുഖം മാറുന്നു, ടീമുകളുടെ എണ്ണം ഉയർത്താൻ ഫിഫ

ഖത്തറിൽ ലോകകപ്പിന്റെ മുഖം മാറുന്നു. ടീമുകളുടെ എണ്ണം 48 ആയി ഉയർത്താൻ ഫിഫ തീരുമാനിക്കാൻ സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫന്റിനോ. ലോകകപ്പിൽ കൂടുതൽ ടീമുകൾ വരുന്നത് ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്ക് ഗുണകരമായേക്കും. മുൻപും ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആക്കുമെന്ന് ഫിഫ സൂചന നൽകിയിരുന്നു.

2026 മുതൽ ലോകകപ്പിലെ ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആക്കികൊണ്ടുള്ള തീരുമാനം ഫിഫ കൈകൊണ്ടിരുന്നു. കൂടുതൽ ടീമുകൾ എത്തുന്നതോടെ വേദിയുടെ കാര്യങ്ങളിലും തീരുമാനങ്ങൾ പുനഃപരിശോധിക്കേണ്ടി വരും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here