
മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ സിയാം ഹാങ്ങലിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. ഡെൽഹി ഡൈനാമോസിന്റെ താരമായ ഹാങ്ങലിനെ ലോണിലാണ് ഐ ലീഗിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. ഡൽഹിയിലെ അവഗണനയാണ് താരത്തെ ക്ലബ് വിടാൻ കാരണമായത്.
ഐ ലീഗിൽ ബെംഗളൂരുവിനും ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ് സിക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും കേരള ബ്ലാസ്റ്റേഴ്‌സിനും വേണ്ടി സിയാം ഹാങൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയെങ്കിലും കൊച്ചിയിൽ തിളങ്ങാൻ താരത്തിനായില്ല.
-Advertisement-