ഗോകുലം താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്

ഗോകുലം കേരള എഫ്സിയുടെ യുവതാരത്തെ സ്വന്തമാക്കാൻ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്. ഗോകുലത്തിന്റെ ബോറിംഗ്ദോ ബോഡോയെ കൊച്ചിയിൽ എത്തിക്കാനാണ് മഞ്ഞപ്പടയുടെ ശ്രമം. ഐ ലീഗിൽ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായ ബോഡോ നിലവിൽ ഇന്ത്യൻ അണ്ടർ 19 താരവും ക്യാപ്റ്റനുമാണ്.

ചെന്നൈയിൻ എഫ്സിയുടെ താരമായ ബോഡോ ചെന്നൈക്കും ലോണിൽ ഗോകുലത്തിനു വേണ്ടിയും മിനർവ പഞ്ചാബിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബാളിന്റെ ഭാവി പ്രതീക്ഷയാണ് ഈ ആസാം താരം. ജീക്സണ്‍ സിംഗ്, ഗോള്‍കീപ്പര്‍ ധീരജ് എന്നിവർക്ക് പിന്നാലെ മറ്റൊരു ഇന്ത്യൻ യുവതാരത്തെയും ടീമിലെത്തിക്കാൻ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here