
അർജന്റീനയുടെ ഇതിഹാസം മറഡോണ ആശുപത്രിയിൽ. വയറ്റിൽ കണ്ടെത്തിയ രക്തസ്രാവം ഫുട്ബോൾ ഇതിഹാസത്തെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. നിലവിൽ മെക്സിക്കൻ ക്ലബ്ബിന്റെ പരിശീലകനാണ് മറഡോണ. ക്രിസ്ത്മസ് ആഘോഷങ്ങൾക്കായി അർജന്റീനയിൽ എത്തിയ താരം പിന്നീട് തിരിച്ച് മെക്സിക്കോയിൽ എത്തിയിരുന്നില്ല.
മറഡോണയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മറഡോണയുടെ മകൾ അറിയിച്ചു. ഉടൻ തന്നെ അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടു പോകാമെന്നും മകൾ മാധ്യമങ്ങളോട് പറഞ്ഞു.
-Advertisement-