ഏഷ്യകപ്പിൽ റഫറിക്ക് നന്ദി, യു.എ.ഇ ബഹ്റൈനെ സമനിലയിൽ തളച്ചു

ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ യു.എ.ഇ ബഹ്റൈനെ സമനിലയിൽ തളച്ചു. യു.എ.ഇ റഫറിക്കാണ് നന്ദി പറയേണ്ടത്. റഫറിയുടെ മോശം തീരുമാനത്തിൽ ആണ് സമനില ഗോൾ പിറന്നത്. വമ്പൻ ടീമെന്ന അവകാശവാദവുമായി ഏഷ്യാകപ്പിനിറങ്ങിയ യു.എ.ഇ മോശം പ്രകടനമാണ് നടത്തിയത്.

ബഹ്റൈനിനു വേണ്ടി ഗോളടിച്ചത് അൽ റൊഹൈമിയാണ്. അഹ്മദ് ഖലീൽ ആണ് റഫറി നൽകിയ പെനാൽറ്റിയിലൂടെ ആതിഥേയരായ യു.എ.ഇയുടെ സമനില ഗോൾ നേടിയത്. യു.എ.ഇയുടെ മോശംപ്രകടനം ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here