അഞ്ചിന്റെ മൊഞ്ചിൽ ഇറാൻ, യെമനെതിരെ ഗോൾ മഴ

ഏഷ്യൻ കപ്പിൽ അഞ്ചിന്റെ മൊഞ്ചിൽ ഇറാൻ. യെമനെതിരെ ഗോൾ മഴ പെയ്യിച്ച ഇറാൻ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ജയിച്ചത്. മെഹ്ദി ടറേമിയുടെ ഇരട്ട ഗോളുകൾ യെമെൻറെ യമനായി മാറി. സർദാർ അസ്മൗൻ,സമാൻ ഖുദൂസ് എന്നിവരാണ് ഇറാന്റെ ഗോളുകൾ അടിച്ചത്.

ആദ്യ മത്സരത്തിൽ തന്നെ എതിരാളികളെയെല്ലാം ഞെട്ടിച്ച് വമ്പൻ പ്രകടനമാണ് ഇറാൻ പുറത്തെടുത്തത്. ഇത്തവണ കിരീടത്തിനുള്ള യഥാർത്ഥ അവകാശികൾ തങ്ങളാണെന്ന് വിളിച്ചോതുന്നതായിരുന്നു ഇറാന്റെ പ്രകടനം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here