
കേരളത്തിന്റെ അഭിമാനമായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് കടുത്ത സാമ്പത്തിക ബാധ്യതയിൽ. ബാധ്യത ഒഴിവാക്കാനായി സൂപ്പർ താരങ്ങളെ ബ്ലാസ്റ്റേഴ്സ് വിറ്റൊഴിവാക്കാൻ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സന്ദേശ് ജിങ്കൻ,സികെ വിനീത്,അനസ് എടത്തൊടിക എന്നീ താരങ്ങളെ വിറ്റൊഴിവാക്കാനാണ് തീരുമാനം.
അതിനു പിന്നാലെ പ്രതിഫലം ലഭിച്ചിരുന്നില്ലെന്ന് ബ്ലാസ്റ്റേഴ്സ് ടീം ഫിസിയോ സ്റ്റീവ് ബ്രൗൺ രംഗത്തെത്തി. ഒരു വർഷത്തോളം തന്റെ പ്രതിഫലം കിട്ടിലെന്നാണ് അദ്ദേഹം പറയുന്നത്. മെയിലുകൾക്കും ഫോണ്‍വിളിക്കും റിപ്ലേയില്ലാത്തതിനാൽ കേരള ബ്ലാസ്റ്റേഴ്സ് പേജിൽ അദ്ദേഹം കമന്റ് ചെയ്തിരുന്നു. എന്നാൽ സ്റ്റീവിനെ ബ്ലോക്ക് ചെയ്യുകയും കമന്റ് ഡിലീറ്റെയൂകയും ചെയ്തെന്ന് പ്രമുഖമാധ്യമം റിപ്പോർട്ട് ചെയ്തു.
-Advertisement-