
ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് യുഎഈക്കെതിരെ. വിമർശകർക്കെല്ലാം ചുട്ടമറുപടിയെല്ലാം കളിക്കളത്തിൽ നൽകിയ ടീം ഇന്ത്യ ഇന്ന് കളത്തിൽ ഇറങ്ങുന്നു. ആദ്യ ഇലവനിൽ മലയാളി താരമായ ആശിക്കും അനസും ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ജിങ്കനുമുള്ളത് മലയാളികളായ ആരാധകർക്ക് ആവേശമാകും. ജെജെ ഇന്നും ബെഞ്ചിലാണ്. വിജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം.
യുഎഈ ബഹറിനെ പരാജയപ്പെടുത്തിയാൺ രണ്ടാം മത്സരത്തിൽ ഇറങ്ങുന്നത്. വമ്പിച്ച ജനത്തിരക്ക് സ്റ്റേഡിയഥിൽ ഇന്ന് പ്രതീകഷിക്കുന്നുണ്ട്.
ഇന്ത്യ:
ഗുർപ്രീത്, പ്രിതം കോട്ടാൽ, അനസ്, ജിങ്കൻ, സുഭാഷിഷ്, അനിരുദ്ധ് താപ, പ്രണോയ്, ഹാളിചരൺ, ആഷിഖ്, ഉദാന്ത, ഛേത്രി
-Advertisement-