
ഏഷ്യൻ കപ്പിൽ ഇന്ത്യ പരാജയം രുചിച്ചു. ഇന്നലെ യുഎഈക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തോറ്റത്. ഖഫ്ലാൻ മുബാറക്ക്, മക്ബൂത്തെന്നിവരായിരുന്നു യുഎഈയുടെ വിജയഗോൾ നേടിയത്. യു എ ഇ നാലു പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമത് എത്തി. തോറ്റെങ്കിലും മൂന്ന് പോയന്റുമായു ഇന്ത്യ രണ്ടാമതാണ്.
ബഹറിനെ തകർത്താൽ ഇന്ത്യക്ക് നോക്കൗട്ടിൽ കേറാം. ഇന്നലെ ഇന്ത്യയ്ക്ക് വിനയായത് നിർഭാഗ്യം എന്നാണ് ഇന്ത്യൻ ഇതിഹാസം ഐ എം വിജയൻ പറയുന്നത്. ഇന്ത്യക്ക് ജയിക്കാവുന്ന കളിയാണ് അവസാനം നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
-Advertisement-