അനസ് എടത്തൊടികയുടെ പരിക്ക് വില്ലനായി

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം അനസ് എടത്തൊടികയ്ക്ക് ഏറ്റ പരിക്ക് ഇന്ത്യക്ക് വില്ലനായി. ഏഷ്യൻ കപ്പിൽ ഇന്നലെ 90 ആം മിനുട്ടിലെ പെനാൽറ്റിയിലാണ് ഇന്ത്യ തോറ്റ് പുറത്തായത്. ബഹ്റൈനെതിരായ മത്സരത്തിൽ ആദ്യ മിനുട്ടിൽ തന്നെ പരിക്ക് അനുഭവപ്പെട്ട അനസ് എടത്തൊടിക രണ്ടാം മിനുട്ടിൽ തന്നെ പുറത്ത് പോയിരുന്നു.

ഇന്ത്യൻ ഡിഫെൻസിന്റെ പ്രധാന കവചം പോയതിനാൽ ഇന്ത്യ കളിക്കളത്തിൽ പതറുന്നത് പലപ്പോളും കണ്ടിരുന്നു. അനസും ജിങ്കനും തമ്മിലുള്ള സെന്റർ ബാക്ക് കൂട്ടുകെട്ട് ആയിരുന്നു ഇന്ത്യയുടെ പ്രധാന ശക്തി. 

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here