കോപ്പ ഡെൽ റെയിൽ റയൽ മാഡ്രിഡിന് തോൽവി. ലെഗാനസിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ തോറ്റത്. മത്സരത്തിന്റെ മുപ്പതാം മിനുട്ടിലാണ് ബ്രെത്വൈറ്റിന്റെ വിജയ ഗോൾ പിറന്നത്. എന്നാൽ ആദ്യ പാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ച മാഡ്രിഡ് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കുകയായിരുന്നു.
സൂപ്പർ താരനിര ഇല്ലാതെ ഇറങ്ങിയ റയൽ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമായിരുന്നു. ഈ സീസണിൽ മോശം പ്രകടമാണ് റയൽ കാഴ്ചവെച്ച് കൊണ്ടിരിക്കുന്നത്,. മറ്റൊരു മാഡ്രിഡ് ടീമായ അത്ലറ്റിക്കോ കോപ്പ ഡെൽ റെയിൽ നിന്നും പുറത്തായി.
-Advertisement-