
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പുലിവാല് പിടിച്ചിരിക്കുകയാണ്. യെമൻ ഗോൾ പോസ്റ്റിൽ ബോംബ് പൊട്ടുന്ന വീഡിയോ ഇട്ടത് വൻ വിവാദമായി. സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് അവസാനം വീഡിയോ ഡിലീറ്റ് ചെയ്തു എ.എഫ്.സി തടിതപ്പി.
വിയറ്റ്നാമിനെതിരെയുള്ള മത്സരത്തിൽ യെമൻ വഴങ്ങിയ ഗോളിൽ പന്തിനു പകരം പൊട്ടി തെറിക്കുന്ന മിസൈൽ രൂപത്തിലുള്ള വിഡിയോയാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തത്.
-Advertisement-