കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ജെയിംസ് ഇന്ത്യയിൽ തുടരും

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ജെയിംസ് ഇന്ത്യയിൽ തുടരും. ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകൻ ഡേവിഡ് ജെയിംസ് ആണ് ഇന്ത്യയിൽ തന്നെ തുടരുന്നത്. ജന്മ നാട്ടിലേക്ക് പോയ ജെയിംസ് ഇപ്പോൾ തിരിച്ചെത്തി. സോണി നെറ്റ്വർക്കിന്റെ ഫുട്ബോൾ നിരീക്ഷകനായി പ്രവർത്തിക്കുകയാണ് ഇപ്പോൾ മഞ്ഞപ്പടയുടെ മുൻ കോച്ച്.

ഇതിനകം തന്നെ ലാലിഗ മത്സരങ്ങൾക്കും സീരി എ മത്സരങ്ങൾക്കും ഒപ്പമുള്ള ടി വി പരിപാടികളിൽ ജെയിംസ് എത്തി കഴിഞ്ഞു. മുൻപ് ടിവി ഷോയിൽ പങ്കെടുക്കാൻ വന്നപ്പോളായിരുന്നു പരിശീലക സ്ഥാനം ബ്ലാസ്റ്റേഴ്‌സ് നൽകിയത്. ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനമാണ് ജെയിംസ്ന്റെ പണിതെറിപ്പിച്ചത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here