വീണ്ടും മെസ്സി അവതരിച്ചു, ബാഴ്സലോണയ്ക്ക് ജയം

ലാ ലീഗയിൽ ബാഴ്സയ്ക്ക് വീണ്ടും ജയം. ലെഗനെസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതി സമനിലയിൽ ആയപ്പോളാണ് മെസിയെ കളത്തിലിറക്കാൻ ബാഴ്സ നിർബന്ധിതരായത്.

രണ്ടാം പകുതിയിൽ സുവാരസും മെസിയും ഗോളടിച്ച് ബാഴ്സയുടെ വിജയക്കുതിപ്പ് നീട്ടി. യുവതാരം ഡെംബെലെക്ക് പരിക്കേറ്റത് ബാഴ്സക്ക് തിരിച്ചടിയായി. 20 മത്സരങ്ങളിൽ 46 പോയന്റുമായി ലീഗിൽ ഒന്നാമതാണ് ബാഴ്സലോണ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here