സൗദി അറേബ്യക്ക് വീട്ടിലേക്കുള്ള വഴികാട്ടി ജപ്പാൻ ക്വാർട്ടറിൽ

ഏഷ്യൻ കപ്പിൽ സൗദി അറേബ്യക്ക് വീട്ടിലേക്കുള്ള വഴികാട്ടി ജപ്പാൻ ക്വാർട്ടറിൽ. പ്രീ ക്വാർട്ടറിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സൗദിയെ ജപ്പാൻ പരാജയപ്പെടുത്തിയത്. മുൻ ചാമ്പ്യന്മാരായ ജപ്പാൻ ഈ വര്ഷം വമ്പൻ ഫോമിലാണ്. തൊമിയാസു ആണ് ജപ്പാന്റെ വിജയഗോൾ നേടിയത്.

ഇന്ന് വിജയിച്ച ജപ്പാൻ ക്വാർട്ടറിൽ ചൈനയെ ആണ് നേരിടുക. നിരവധി അവസരങ്ങൾ മത്സരത്തിൽ ഉണ്ടായിട്ടും മുതലാക്കാൻ സൗദിക്ക് കഴിചിരുന്നില്ല. മുൻ ഏഷ്യൻ ചാമ്പ്യന്മാരായ സൗദി കിരീടം സ്വന്തമാക്കാൻ സാധ്യത കൽപ്പിച്ച ടീമുകളിൽ ഒന്നായിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here