
ലാ ലീഗയിൽ വിജയക്കുതിപ്പ് നടത്തുന്ന ബാഴ്‌സലോണയ്ക്ക് തിരിച്ചടി. ബാഴ്‌സയുടെ ഫ്രഞ്ച് യുവതാരം ഡെംബലെക്ക് പരിക്ക്. ഇന്നലെ ലെഗനെസിന് എതിരായ മത്സരത്തിലാണ് ഡെംബലെയ്ക്ക് പരിക്കേറ്റത്. ഇന്നലെ ബാഴ്‌സയുടെ ആദ്യ ഗോൾ നേടിയതും ഡെംബലെ ആയിരുന്നു.
ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്നലെ ലെഗാൻസിനെ ബാഴ്‌സ പരാജയപ്പെടുത്തിയത്. ഇതുവരെ ബാഴ്സലോണക്കായി 51 മത്സരങ്ങൾ കളിച്ച ഡെംബലെ 17 ഗോളുകളും 14 അസിസ്റ്റും നേടിയിട്ടുണ്ട്.
-Advertisement-