
ആരാധകരുടെ ആശങ്ക ഒഴിഞ്ഞു. ക്യാപ്റ്റൻ ജിങ്കൻ കൊച്ചിവിട്ട് പോവില്ല. ജിങ്കൻ ക്ലബ്ബ് വിടില്ലെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ വിംഗാഡ പറഞ്ഞു. ഐ എസ് എല്ലിൽ ജിങ്കനെ സ്വന്തമാക്കാൻ എടികെ ശ്രമങ്ങൾ നടത്തിയിരുന്നു. ഏഷ്യാ കപ്പിലെ മികച്ച പ്രകടനം കണ്ട് ഖത്തറിൽ നിന്നടക്കം ജിങ്കന് ഓഫറുകൾ വന്നിരുന്നു.
ഇതെല്ലാം ഒഴിവാക്കിയാണ് ക്യാപ്റ്റൻ ബ്ലാസ്റ്റേഴ്സിൽ തുടരാൻ തീരുമാനിച്ചത്. ആരാധകർക്ക് വേണ്ടി ചങ്ക് പറിച്ച് കൊടുക്കുന്ന ജിങ്കന് ബ്ലാസ്റ്റേഴ്സിന്റെ നഷ്ടപ്പെട്ട ആരാധകരെ തിരികെയെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.
-Advertisement-