“കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെക്കുന്നത് സൂപ്പർ കപ്പ്”

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി പദ്ധതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകി പുതിയ പരിശീലകൻ നെലോ വിംഗാഡ. പ്ലേ ഓഫ് എന്ന സ്വപ്നം ഉപേക്ഷിക്കാനാണ് മഞ്ഞപ്പടയോട് കോച്ച് ആവശ്യപ്പെട്ടത്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എട്ടാമതാണ് ഉള്ളത്. ആകെ 9 പോയന്റും. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാൽ പോലും പ്ലേ ഓഫ് യോഗ്യത ലഭിക്കില്ല എന്നതാണ് യാഥാർഥ്യം.

ഇനി അദ്ദേഹം ലക്ഷ്യം വെക്കുന്നത് സൂപ്പർ കപ്പാണ്. ആദ്യ ആരിൽ ഇടം നേടിയാൽ സൂപ്പർ കപ്പിനായുള്ള യോഗ്യത നേടാം. ഇതാകും ഇനി ബ്ലാസ്റ്റേഴ്‌സ് ഉന്നമാകുന്നതെന്ന സൂചനയും അദ്ദേഹം നൽകി. സൂപ്പർ കപ്പിലെത്തിയാൽ കിരീടം അകലെയല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പുതിയൊരു ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകർക്ക് കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here