
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. കരുത്തരായ എടികെയാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബ്ലാസ്റ്റേഴ്സിന്റെ കോച്ചായ പ്രൊഫസറുടെ മായാജാലത്തിനായി കാത്ത് മഞ്ഞപ്പട ഇന്ന് ഗാലറിയിൽ ഉണ്ടാകും. പുതിയ പരിശീലകൻ നെലോ വിൻഗാഡയുടെ കീഴിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമാണിന്നത്തേത്. ടീമിനൊപ്പമുള്ള ആദ്യ മത്സരത്തില്‍ ഏറ്റവും മികച്ച ആദ്യ ഇലവനെത്തന്നെ പരിശീലകന് വിന്‍ഗാഡ അണിനിരത്തുമെന്നാണ് കരുതുന്നത്.
സീസണിൽ ആകെ ഒരു ജയം മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളൂ. ആ ജയം വന്നത് എ ടി കെ കൊൽക്കത്തയ്ക്ക് എതിരെയായിരുന്നു. ഇന്നും അത് ആവർത്തിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. മഞ്ഞപ്പടയുടെ ചങ്കായ സി കെ വിനീത്, ഹാളിചരൺ എന്നിവർ ഇന്ന് ബ്ലാസ്റ്റേഴ്സിലില്ല. ഇന്ന് മലയാളി താരങ്ങളായ സഹാളും അനസ് എടത്തൊടികയും ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-Advertisement-