
കേരള ബ്ലാസ്റ്റേഴ്സ് യോദ്ധാക്കളാവണമെന്നും ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കുമെന്നും മഞ്ഞപ്പടയുടെ പുതിയ പരിശീലകൻ നെലോ വിൻഗാഡ. വിജയ പ്രതീക്ഷയുമായി ആണ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
ഇതുവരെയുള്ള ഫലങ്ങൾ നോക്കി ഈ ടീമിനെ വിലയിരുത്തേണ്ടതില്ല. ആ ഫലങ്ങളേക്കാൾ മികച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് എ ടി കെ കൊൽക്കത്തയുമായാണ് വിൻഗാഡയുടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
-Advertisement-