
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് തകർപ്പൻ ജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈയിനെ പരാജയപ്പെടുത്തിയത്. ചെന്നൈയിനിൽ പോയിട്ടും ബ്ലാസ്റ്റേഴ്സിന്റെ സികെ വിനീതിന് ജയമില്ല. ഒഗ്ബെചെ ആണ് നോർത്ത് ഈസ്റ്റിന്റെ വിജയ ഗോൾ നേടിയത്. സീസണിലെ ഒഗ്ബെചെയുടെ പത്താം ഗോളായിരുന്നു ഇത്. ജയത്തോടെ 23 പോയന്റുമായി നോർത്ത് ഈസ്റ്റ് ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി.
-Advertisement-