കേരള ബ്ലാസ്റ്റേഴ്‌സിൽ അടിമുടി മാറ്റം, സിഇഒ പുറത്തേക്ക്

കേരള ബ്ലാസ്റ്റേഴ്‌സിൽ അടിമുടി മാറ്റം. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ഡേവിഡ് ജെയിംസിനെ മാറ്റി പ്രൊഫസർ നെലോ വിംഗാഡയെ പരിശീലകനായി ബ്ലാസ്റ്റേഴ്‌സ് എത്തിച്ചിരുന്നു. ജനുവരി ട്രാൻസ്ഫെറിൽ താരങ്ങൾ പലരും ക്ലബ്ബ് വിട്ടതും മാറ്റത്തിന്റെ സൂചനയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുൺ ത്രിപുരനിനി പുറത്തേക്ക്.

ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി തീരുമാനങ്ങൾ എടുക്കുന്ന വരുൺ മാറുന്നതോടു കൂടി മഞ്ഞപ്പടയുടെ മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ സീസണിൽ മാനേജർ ആയിരുന്ന വരുൺ പിന്നീടാണ് സി ഇ ഒ ആയി തിരിച്ചെത്തിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here