
ചെന്നൈയിന്റെ പ്രതിരോധതാരം ഇനിഗോ കാൽഡറോൺ ക്ലബ്ബ് വിട്ടു. ചാമ്പ്യന്മാരായ ചെന്നൈയ്‌നോടൊപ്പമുള്ള യാത്രയാണ് ഈ സ്പാനിഷ് താരം അവസാനിപ്പിച്ചത്. ഈ വെറ്ററൻ താരത്തിന്റെ പ്രകടനം ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിലെ സഹായിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ നടത്തിയ പ്രകടനം താരത്തിന് ഫിറ്റസ്റ്റ് പ്ലയർ ഓഫ് ദി ലീഗ് അവാർഡ് നേടിക്കൊടുത്തിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ മുപ്പതോളം മത്സരങ്ങൾ കാൽഡറോൺ കളിച്ചിട്ടുണ്ട്. ചെന്നൈയിനായി കഴിഞ്ഞ സീസണിൽ മൂന്ന് ഗോളുകളും ഇനിഗോ അടിച്ചു.
-Advertisement-