പോൾ നീരാളിക്ക് ഒരു പിൻഗാമി ബാഴ്‌സയുടെ ഇതിഹാസം സാവി

പോൾ നീരാളിക്ക് ഒരു പിൻഗാമി. അത് മറ്റാരുമല്ല ബാഴ്‌സയുടെ ഇതിഹാസം സാവിയാണ്. ഏഷ്യൻ കപ്പിന് മുന്നോടിയായി സാവി ചില പ്രവചനങ്ങൾ നടത്തിയിരുന്നു. ടീം ഇന്ത്യ ഗ്രൂപ്പ് കടക്കില്ലെന്നും ഏഷ്യൻ കപ്പിൽ ഖത്തറും ജപ്പാനും ഫൈനൽ കളിക്കും എന്ന് സാവി പറഞ്ഞിരുന്നു.

അന്ന് ഇന്ത്യൻ ആരാധകർ അടക്കമുള്ള ഫുട്ബോൾ ആരാധകർ സാവിയുടെ ആരോപണങ്ങൾ പുഛിച്ച് തള്ളിയിരുന്നു. എന്നാൽ ഫൈനൽ ചിത്രം തെളിഞ്ഞപ്പോൾ സാവിയുടെ പ്രവചങ്ങൾ എല്ലാം സത്യം. ഇനി ഫൈനലിൽ ഖത്തർ ഏഷ്യൻ കപ്പിൽ കിരീടം ഉയർത്തിയാൽ ഫുട്ബോൾ ലോകത്തെ പകരം വെക്കാനില്ലാത്ത പ്രവചന വീരനാകും സാവി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here