
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്ക് തകർപ്പൻ ജയം. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു എഫ്സി പരാജയപ്പെടുത്തി. ചെഞ്ചോ ബെംഗളൂരുവിന് വേണ്ടി ഗോളടിച്ചപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഫെഡറിക്കോ സ്കോർ ചെയ്യ്തു.
14 മിനുട്ടിൽ മിസ്ലാവ് കൊമോർസ്കിയുടെ സെൽഫ് ഗോൾ നോർത്ത് ഈസ്റ്റിനു ദുരന്തമായി. ഈ സീസണിൽ ഒരു പരാജയം മാത്രമേറ്റുവാങ്ങിയ ഛേത്രിയുടെ ബെംഗളൂരു 30 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. നോർത്ത് ഈസ്റ്റ് ഇപ്പോൾ മൂന്നാമതാണ്.
-Advertisement-