
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഡെൽഹി ഡൈനാമോസിനെ നേരിടു. കൊച്ചിയിൽ ഒരു വർഷത്തിന് ശേഷം ജയം നേടാനാണ് പ്രൊഫസറും സംഘവും ശ്രമിക്കുക. ഈ സീസണിൽ ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാത്ത ടീമുകളാണ് ഇന്നെറ്റ് മുട്ടുന്നത്.
ഇതുവരെ ഒരു വിജയം മാത്രമാണ് ഇരു ടീമുകളും നേടിയിട്ടുള്ളത്. മുൻപ് ഇരു ടീമുകളും 11 തവണ ഏറ്റുമുട്ടിയപ്പോൾ 4 വിജയവുമായി ബ്ലാസ്റ്റേഴ്സ് മുന്നിലാണ്. ഇന്ന് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് ചരിത്രമെഴുതുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
-Advertisement-