ഏഷ്യൻ കപ്പിനായി ജപ്പാനും ഖത്തറും നേർക്കുനേർ

ഏഷ്യൻ കപ്പിനായി ജപ്പാനും ഖത്തറും നേർക്കുനേർ ഇറങ്ങുന്നു. ഏഷ്യൻ കപ്പ് ഏറ്റവുമധികം ഉയർത്തിയ ടീമായ ജപ്പാനും ഏഷ്യൻ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഖത്തർ ഫൈനലിൽ എത്തുന്നത്. ഇരു ടീമുകളും കപ്പുയർത്താനായി കിണഞ്ഞു ശ്രമിക്കുകയാണ് ഇന്ന്.

ഒരൊറ്റ ഗോൾ പോലും ഏഷ്യൻ കപ്പിൽ വഴങ്ങാതെയാണ് ഖത്തർ ഫൈനലിൽ എത്തിയത്. യുഎഇയെ സെമിയിൽ നാല് ഗോളുകൾക്ക് തകർത്താണ് ഖത്തർ ഫൈനലിൽ കടന്നത്. അതെ സമയം ഇറാനെ സെമിയിൽ തകർത്താണ് ജപ്പാൻ ഫൈനലിൽ കടന്നത്. ഇന്ന് കിരീടം നേടിയാൽ ജപ്പാന്റെ അഞ്ചാം ഏഷ്യൻ കിരീടമാകും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here