
ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടുമൊരു പരാജയം ഏറ്റു വാങ്ങിയതോടു കൂടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ കപ്പ് പ്രതീക്ഷകൾക്ക് ഏകദേശം വിരാമമായി. ഇനി അദ്‌ഭുതങ്ങൾ സംഭവിച്ചാൽ പോലും ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ എത്തുന്ന സാധ്യത വളരെക്കുറവാണ്. ഇപ്പോള്‍ 10 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സാണ് ഒന്‍പതാമത്.
ഇന്ത്യൻ സൂപ്പർ ലീഗില്‍ ആദ്യ ആറു സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്കാണ് സൂപ്പര്‍കപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുന്നത്. എന്നാൽ എല്ലാ മത്സരങ്ങളും ഇനി ജയിച്ചാലും ബ്ലാസ്റ്റേഴ്‌സിന് യോഗ്യത നേടുക അസാധ്യം. ഇനി നാല് മത്സരങ്ങൾ കളിയ്ക്കാൻ ബ്ലാസ്റ്റേഴ്‌സ് ബാക്കിയുണ്ട്. എല്ലാ കളിയും ജയിച്ചാലും 22 പോയിന്റാണ് ലഭിക്കുക. നിലവില്‍ ആറാംസ്ഥാനത്തുള്ള എടികെയ്ക്ക് ഇപ്പോള്‍ തന്നെ 17 പോയിന്റുണ്ട്.
-Advertisement-