
ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെ സിറ്റിക്ക് ജയം. പിന്നിൽ നിന്നും പൊരുതിയാണ് പൂനെ ജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെന്നൈയിനെ ഇന്ന് പൂനെ സിറ്റി പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത് ചെന്നൈയിന് വേണ്ടി കന്നി ഗോളടിച്ചു.
മാർസെലീനോയുടെ ഇരട്ട ഗോളുകൾക്കാണ് പൂനെ ജയിച്ചു കയറിയത്. സികെ കൊടുത്ത ലീഡ് മുതലാക്കാൻ ചെന്നൈയിനായില്ല. ഈ സീസണിൽ വെറും അഞ്ച് പോയന്റ് മാത്രമാണ് അവസാനത്തുള്ള ചെന്നൈയിന്റെ സമ്പാദ്യം. ഏഴാം സ്ഥാനത്താണ് 14 പോയിന്റുമായി പൂനെ സിറ്റി.
-Advertisement-