ഏഷ്യൻ കപ്പിൽ ചരിത്രമായി ഇന്ത്യ

ഏഷ്യൻ കപ്പിൽ ചരിത്രമായി ഇന്ത്യ. ഏഷ്യൻ കപ്പിൽ ആദ്യ റൗണ്ട് പോലും കടന്നില്ല എങ്കിലും ആർക്കും തകർക്കാനാവാത്ത റെക്കോർഡ് ടീം ഇന്ത്യ സ്വന്തം പേരിലാക്കി. ഏഷ്യൻ കപ്പിൽ ഏറ്റവുമധികം കാണികൾ എത്തിയ മത്സരം ഇന്ത്യയുടേതായിരുന്നു. ഇന്ത്യയും യു എ ഇയും തമ്മിലുള്ള മത്സരത്തിനായിരുന്നു ഏറ്റവും കൂടുതൽ കാണികൾ എത്തിയത്.

43000 പേരായിരുന്നു ഇന്ത്യയുടെയും യുഎഇയുടെ മത്സരം കാണാൻ ഗാലറിയിൽ സന്നിഹിതരായത്. ഏഷ്യൻ കപ്പ് ഖത്തർ ഉയർത്തിയെങ്കിലും കാണികൾ കുറവായിരുന്നു. ഖത്തർ- ജപ്പാൻ ഫൈനലിന് വരെ ഇത്രയും കാണികൾ ഉണ്ടായിരുന്നില്ല. ഫൈനൽ കാണാൻ 36776 പേരാണ് എത്തിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here