മെസ്സിക്ക് പരിക്ക്, എൽ ക്ലാസിക്കോയ്ക്ക് ഒരുങ്ങുന്ന ബാഴ്‌സക്ക് തിരിച്ചടി

അർജന്റീനിയൻ സൂപ്പർ സ്റ്റാർ ലയണൽ മെസ്സിക്ക് പരിക്ക്. എൽ ക്ലാസിക്കോയ്ക്ക് ഒരുങ്ങുന്ന ബാഴ്‌സക്ക് തിരിച്ചടി. ലാ ലീഗയിൽ വലൻസിയക്കെതിരായ മത്സരത്തിനിടെയേറ്റ പരിക്കാണ് മെസ്സിയുടെ കാര്യത്തിൽ ഭീഷണിയുയർത്തുന്നത്. വലൻസിയക്കെതിരായ കളിയിൽ തുടയെല്ലിന് പരിക്കേറ്റ മെസ്സി കുറച്ച് നേരം വൈദ്യ സഹായം നേടിയിരുന്നു.

എങ്കിലും വേദന കടിച്ചമർത്തി മെസ്സി കളി തുടർന്ന് കൊണ്ടേയിരുന്നു. ബാഴ്‌സലോണയിൽ തിങ്ങിനിറഞ്ഞ ആരാധകർക്ക് മുൻപിൽ 32 മിനുട്ടിൽ രണ്ടു ഗോളുകൾ വഴങ്ങി തോൽവി ഉറപ്പിച്ചിരുന്ന ബാഴ്‌സ മെസ്സിയുടെ ചിറകിലേറി സമനിലയിലേക്ക് കുതിക്കുകയായിരുന്നു. കോപ്പ ഡെൽ റെയിലാണ് എൽ ക്ലാസിക്കോ പോരാട്ടം നടക്കാൻ പോവുക.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here