
ഇന്ത്യൻ സൂപ്പർ ലീഗിൽ സംഹാരതാണ്ഡവുമായി എടികെ. ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിലാണ് എടികെ. മാനുവൽ ലാന്സറോട്ടയുടെ ഇരട്ട ഗോളുകൾ ജെംഷെഡ്പൂരിന്റെ നടുവൊടിച്ചു. നാലാം മിനുട്ടിൽ തകർപ്പൻ ഫ്രീകിക്കിലൂടെ ലാന്സറോട്ട ആദ്യ ഗോൾ നേടി.
പിന്നീട് സമനിലയ്ക്കായി ജെംഷെഡ്പൂർ കൈവിട്ട കളി കളിച്ചെങ്കിലും 33 ആം മിനുട്ടിൽ ഫ്രീ കിക്കിലൂടെ രണ്ടാം ഗോളും നേടി. ലാന്സറോട്ടയുടെ മാരക ഫോമിൽ ജെംഷെഡ്പൂർ കീഴടങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കളിക്കളത്തിൽ കാണുന്നത്.
-Advertisement-