ലയണൽ മെസ്സി എൽ ക്ലാസിക്കോയിൽ ഇറങ്ങും

ബാഴ്‌സലോണ ആരാധകർക്ക് ആശ്വസിക്കാം. സൂപ്പർ താരം ലയണൽ മെസ്സി എൽ ക്ലാസിക്കോയിൽ ഇറങ്ങും. ലാ ലീഗയിൽ വലൻസിയക്കെതിരായ മത്സരത്തിനിടെയേറ്റ പരിക്കാണ് മെസ്സിയുടെ കാര്യത്തിൽ ഭീഷണിയുയർത്തിയിരുന്നത്.

വലൻസിയക്കെതിരായ കളിയിൽ തുടയെല്ലിന് പരിക്കേറ്റ മെസ്സി കുറച്ച് നേരം വൈദ്യ സഹായം നേടിയിരുന്നു.മെസ്സിയുടെ പരിശോധന ഫലം ഇന്ന് മാത്രമെ വരൂ എങ്കിലും മെസ്സി ഇപ്പോൾ ടീമിനൊപ്പം ട്രെയിൻ ചെയ്യുന്നുണ്ട്. കോപ്പ ഡെൽ റെയിലാണ് എൽ ക്ലാസിക്കോ പോരാട്ടം നടക്കുക. ക്യാമ്പ് നൗവിലാണ് ആദ്യ പാദ മത്സരം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here