
ലയണൽ മെസ്സി ഉണ്ടായാലെന്താ എൽ ക്ലാസിക്കോയിൽ സമനില നേടി റയൽ മാഡ്രിഡ്. ഇന്ന് കോപ്പ ഡെൽ റെയിൽ ആതിഥേയരായ ബാഴ്‌സലോണയോട് ഒരു ഗോളടിച്ച് സമനില നേടിയാണ് റയൽ മാഡ്രിഡ് ക്യാമ്പ് നൗ വിട്ടത്. സൂപ്പർ താരം ലയണൽ മെസ്സിയെ ബെഞ്ചിലിരുത്തിയാണ് ബാഴ്‌സ മത്സരം ആരംഭിച്ചത്. ലുകാസ് വാസ്കസ് റയൽ മാഡ്രിഡിന് വേണ്ടി ഗോളടിച്ചപ്പോൾ മാൽക്കം ആണ് ബാഴ്‌സയ്ക്ക് വേണ്ടി ഗോളടിച്ചത്.
കരീം ബെന്സിമായാണ് റയലിന്റെ ഗോളിന് വഴിയൊരുക്കിയത്. ഈ വിജയം രണ്ടാം പാദ മത്സരത്തിൽ റയൽ മാഡ്രിഡിന് അനുകൂലമാകും. എവേ ഗോളിന്റെ ആനുകൂല്യം റയലിന് ലഭിക്കും. പരിക്കേറ്റ ലയണൽ മെസ്സി ഇറങ്ങിയെങ്കിലും ജയം കണ്ടെത്താൻ ബാഴ്‌സക്കായിരുന്നില്ല.
-Advertisement-