
ക്രിസ്റ്റിയാനോ റൊണാൾഡോയെ ബഹുദൂരം പിന്നിലാക്കി ലയണൽ മെസ്സി എന്ന തലവാചകം കണ്ടു ഞെട്ടേണ്ട. പ്രതിഫലക്കാര്യത്തിലാണ് റൊണാൾഡോയെ മെസ്സി പിന്നിലാക്കിയത്. ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന പത്തു ഫുട്ബോൾ കളിക്കാരുടെ ലിസ്റ്റിൽ ലയണൽ മെസ്സിയാണ് ഒന്നാമത്. ഏകദേശം 8.3 മില്യൺ യൂറോ തുകയാണ് മെസ്സിയുടെ പ്രതിഫലം.
രണ്ടാം സ്ഥാനത്ത് ഏറെ പിന്നിലായിട്ടാണ് 4.7 മില്യൺ യൂറോ വാങ്ങുന്ന ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സ്ഥാനം. അത്ലറ്റികോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രീസ്മാൻ ആണ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. 3.31 മില്യൺ യൂറോ ഗ്രീസ്മാൻ വാങ്ങുമ്പോൾ ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ 3.08 മില്യൺ യൂറോ ശമ്പളമായി പറ്റുന്നു.
-Advertisement-