
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ താണ്ഡവം. ഇന്ന് ചെൽസിക്കെതിരെ പെയ്യിച്ചത് ഗോൾ മഴ. എതിരില്ലാത്ത ആര് ഗോളിനാണ് ചെൽസിയെ മാൻ സിറ്റി തകർത്തത്. അർജന്റീനിയൻ താരം അഗ്യൂറോ ഹാട്രിക്ക് നേടി. സ്റ്റെർലിങ് ഇരട്ട ഗോളുകളും ഗുണ്ടോഗൻ ഒരു ഗോളും സിറ്റിക്കായി നേടി.
സമീപകാലത്തെ ചെൽസിയുടെ ഏറ്റവും വലിയ പരാജയമാണിത്. വിജയത്തോടെ സിറ്റി പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. പരാജയരത്തോടെ പ്രീമിയർ ലീഗ് പോയന്റ് നിലയിൽ ആറാം സ്ഥാനത്താണ് ചെൽസിയ.
-Advertisement-