
ലാ ലിഗയിൽ വമ്പൻ കുതിപ്പ് നടത്തിയ ബാഴ്സലോണയെ അത്ലെറ്റിക് ബിൽബാവോ പിടിച്ച് കെട്ടി. മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. കളിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് അത്ലറ്റിക്ക് ക്ലബ് ആയിരുന്നു. ശരിക്ക് പറഞ്ഞാൽ തോൽക്കണ്ട കളിയായിരുന്നു ഇന്നത്തേത്.
കിരീടത്തോടടുക്കുമ്പോൾ ഇത്രക്ക് മോശം പ്രകടനം ബാഴ്സയിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. ബാഴ്സലോണയ്ക്ക് ലീഗിൽ 51 പോയന്റായി. 45 പോയന്റുള്ള റയൽ മാഡ്രിഡിനും 44 പോയന്റുള്ള അത്ലറ്റിക്കോ മാഡ്രിഡിനും ബാഴ്സലോണയുടെ ഈ സമനില ആവേശമുണർത്തീട്ടുണ്ട്.
-Advertisement-