
ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ ആഴ്ചയിലെ മികച്ച ഗോളിനുള്ള പട്ടികയിൽ ഇടം നേടി കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളും കേരള ബ്ലാസ്റ്റേഴ്സിനായി കറേജ് പെകുസണ് ബെംഗളുരുവിനെതിരെ നേടിയ വെടിക്കെട്ട് ഗോളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടത്. എ.ടി.കെ യുടെ ജയേഷ് റാണ, ബെംഗളുരുവിന്റെ ഉദാന്ത സിങ്, ജാംഷഡ്പൂരിന്റെ മെമോ, പൂനെ സിറ്റിയുടെ റോബിൻ സിങ് എന്നിവരുടെ ഗോളുകളും മികച്ച ഗോളുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇപ്പോളത്തെ വോട്ടിങ് പ്രകാരം ഏകദേശം 89% വോട്ട് നേടി പെകുസണിന്റെ ഗോൾ തന്നെയാണ് വോട്ടിങ്ങിൽ മുൻപിലുള്ളത്. ബ്ലാസ്റ്റേഴ്സ് ആരാധകർ ഒത്ത് പിടിച്ചാൽ ബ്ലാസ്റ്റേഴ്സിന് തന്നെയാകും ഈ ആഴ്ചത്തെ മികച്ച ഗോളിനുള്ള അവാർഡ്.
വോട്ട് ചെയ്യാനുള്ള ലിങ്ക് താഴെ
https://www.indiansuperleague.com/goal-of-the-week
-Advertisement-