പണം വാരിയെറിഞ്ഞിട്ടും രക്ഷയില്ല, ബ്ലാസ്റ്റേഴ്സ് കണ്ട് പഠിക്കണം നോർത്ത് ഈസ്റ്റിനെ

കോടികൾ താരങ്ങളുടെ വേതനത്തിനായി നൽകിയാണ് മഞ്ഞപ്പട ഇന്ത്യൻ സൂപ്പർ ലീഗിൽ ഇറങ്ങുന്നത്. എന്നാൽ ഇതുവരെ ഒരു കപ്പടിക്കാൻ സൂപ്പർ താര നിര അടങ്ങിയ മഞ്ഞപ്പടക്ക് കഴിഞ്ഞിട്ടില്ല. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് കാഴ്ച്ച വെക്കുന്നത്. കുറഞ്ഞ തുക മുടക്കി താരങ്ങളെ ടീമിൽ എത്തിച്ചുകൊണ്ട് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് കാണിച്ച വഴി പിന്തുടരണം നമ്മുടെ മാനേജ്മെന്റ്.

നോർത്ത് ഈസ്റ്റ്‌ കളിക്കാർ ആരും തന്നെ ടോപ് സാലറി ലിസ്റ്റിൽ ആദ്യ പത്തിൽ ഇല്ല എന്നതും എടുത്ത് പറയേണ്ടതുണ്ട്. എന്നിട്ടും ഓഗ്‌ബെച്ചേയെ പോലെ മികച്ച സ്ട്രൈക്കറെ ടീമിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞു . കോടികൾ മുടക്കി നമ്മൾ നിലനിർത്തിയ സൂപ്പർ താരങ്ങൾടെ പ്രകടനം കൂടെ ഇത് വായിക്കുമ്പോൾ ആലോചിക്കേണ്ടതാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here