
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് മരണമാസ്. ആദ്യപകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത രണ്ടു ഗോളിന്റെ ലീഡാണ് ഹൈലാൻഡേഴ്‌സ് നേടിയത്. മുംബൈക്ക് അപ്രതീക്ഷിതമായ ഇരുട്ടടി ആയി നോർത്ത് ഈസ്റ്റിന്റെ മുന്നേറ്റം. റൗളിന് ബോർഗ്‌സും ബർത്തോലോമിവ് ഓഗ്‌ബെച്ചേയുമാണ് നോർത്ത് ഈസ്റ്റിന്റെ ഗോളടിച്ചത്.
നാലാം മിനുട്ടിൽ പെരേരയുടെ അസിസ്റ്റിൽ റൗളിന് ഗോളടിച്ചു. മുപ്പത്തി മൂന്നാം മിനുട്ടിൽ ബർത്തോലോമിവ് ഓഗ്‌ബെച്ചേ ഗോൾ നോർത്ത് ഈസ്റ്റിന്റെ ലീഡ് രണ്ടായി ഉയർത്തി. ഈ ഗോളോടുകൂടി ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ്പ് സ്‌കോറർ ആം ബാൻഡ് ബർത്തോലോമിവ് ഓഗ്‌ബെച്ചേക്കൊപ്പം.
-Advertisement-