
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധമതിൽ അനസ് എടത്തൊടികക്ക് ജന്മദിനാശംസകൾ. മലയാളികളുടെ സ്വന്തം ബ്ലാസ്റ്റേഴ്സിൽ അനസ് എത്താൻ ആരാധകർക്ക് ഏറെ കാത്തിരിക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ വർഷമാണ് അനസ് ടീമുമായി രണ്ടുവര്‍ഷത്തെ കരാറിൽ ഒപ്പുവച്ചത്. കഴിഞ്ഞ സീസണില്‍ ജംഷഡ്പൂര്‍ എഫ്.സിയുടെ താരമായിരുന്നു അനസ്.
പൂനെ സിറ്റിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്ത്യൻ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നെങ്കിലും മഞ്ഞപ്പടയുടെ കൊച്ചി അനസ് എടത്തൊടിക നെഞ്ചിലേറ്റുകയായിരുന്ന്. ബ്ലാസ്റ്റേഴ്സ് ടീമിൽ ഏറ്റവും അധികം ആരാധകരുള്ള താരവും അനസ് ആയിരിക്കും. അനസ് ബ്ലാസ്റ്റേഴ്സ് വിടുന്നു എന്ന വാർത്തകൾ വന്നപ്പോൽ സോഷ്യൽ മീഡിയയിൽ ഉണ്ടായ പ്രതികരണങ്ങൾ അതിനുദാഹരണമാണ്.
അനസിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു കൊച്ചിയിൽ മലയാളികൾക്ക് മുന്നിൽ കളിക്കുക എന്നത്. ഏഷ്യൻ കപ്പിനു ശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും അനസ് വിരമിച്ചിരുന്നു. ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും മറ്റൊരു വർഷംകൂടി അനസ് എടത്തൊടികക്ക് ഉണ്ടാകട്ടേയെന്ന് ആശംസിക്കുന്നു.