“കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാത്തത് അദ്‌ഭുതം”

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത്രയേറെ ആരാധകർ ഉണ്ടായിട്ടും കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാത്തത് അദ്‌ഭുതമാണെന്ന് ചെന്നൈയിൻ എഫ്‌സി പരിശീലകൻ ഗ്രിഗറി.

കഴിഞ്ഞ തവണ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാൻ കൊച്ചിയിൽ എത്തിയപ്പോളാണ് മഞ്ഞക്കടൽ താൻ കണ്ടതെന്ന് പറഞ്ഞ ഗ്രിഗറി, ബ്ലാസ്റ്റേഴ്‌സിന് ആരാധകർ നൽകുന്ന പിന്തുണ കണ്ട് താൻ ഞെട്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കൊച്ചിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഗ്രിഗറി തറപ്പിച്ച് പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here