
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് – ചെന്നൈയിൻ എഫ്‌സി പോരാട്ടം ആദ്യ പകുതി അവസാനിച്ചു. പോപ്ലാനിക്കിന്റെ തകർപ്പൻ ഹെഡ്ഡറിൽ ലീഡ് നേടി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന്റെ ലീഡാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്.
ഇരുപത്തിമൂന്നാം മിനുറ്റില്‍ തകര്‍പ്പന്‍ ഹെഡറിലൂടെ ആണ് പോപ്ലാനിക്ക് സ്‌കോർ ചെയ്തത്. കിസിറ്റോ തൊടുത്ത ലോ ക്രോസ് തടയുന്നതിനിടെ ഗോള്‍കീപ്പര്‍ കരണ്‍ ജിത് സിംഗിന് പറ്റിയ പിഴവ് മുതലെടുത്താണ് പോപ്‌ളേട്ടൻ ഗോളടിച്ചത്.
-Advertisement-